ചങ്ങനാശേരി : പെരുന്ന കീഴ്കുളങ്ങര ക്ഷേത്രത്തിൽ വിനായകചതുർത്ഥി 22 ന് നടക്കും. രാവിലെ 6.30 മുതൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം തുടർന്ന് ഗണപതിനടയിൽ വിനായകചതുർഥി പൂജ, വൈകിട്ട് 5 ന് നടതുറപ്പ് , 6.30ന് നാളികേരമടി, 7 ന് വിശേഷാൽ ദീപാരാധന. നാളികേരമടിക്കുള്ള നാളികേരം വൈകിട്ട് 5 മുതൽ ക്ഷേത്രത്തിൽ എത്തിക്കണം. വഴിപാടുകൾ ബുക്ക് ചെയ്യാൻ സംവിധാനമുണ്ട്. ഫോൺ: 9846051374.