രാജാക്കാട് : ചക്കയിടാൻ കയറിയ ആൾ പ്ലാവിൽ നിന്നും വീണ് മരിച്ചു. കള്ളിമാലിയിൽ കരിപ്പാത്തോട്ടത്തിൽ കുട്ടപ്പൻ (കുട്ടപ്പായി - 59) ആണ് മരിച്ചത്.
തിങ്കളാഴ്ച്ച വൈകിട്ട് സമീപവാസിയുടെ പുരയിടത്തിലെ പ്ലാവിൽ നിന്നും സ്വന്തം ആവശ്യത്തിനായി ചക്ക ഇടാൻ കയറിയതായിരുന്നു. മഴമൂലം തെന്നലുണ്ടായിരുന്ന മരത്തിൽ നിന്നും വഴുതി താഴെ വീണു. അടുത്തുണ്ടായിരുന്നവർ ചേർന്ന് രാജാക്കാട് സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും മരിച്ചു.ഭാര്യ രാജമ്മ അമ്പലപ്പുഴ മുരുകാലയം കുടുംബാംഗമാണ്. മക്കൾ അജു, ഷിജു. മരുമക്കൾ : സജിത (ഊട്ടി), പ്രതിഭ (മുരുകാലയം, അമ്പലപ്പുഴ).