.
രാജാക്കാട് : എൻ.ആർ.സിറ്റി എസ്.എൻ.വി ഹയർ സെക്കണ്ടറി സ്‌കൂളിൽ കാർഷിക ദിനത്തിന്റെ ഭാഗമായി വെബിനാർ സംഘടിപ്പിച്ചു.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വെബിനാർ ആന്റണിമുനിയറ ഉദ്ഘാടനം ചെയ്തു. നൂറനാട് മോഹൻ കാർഷികദിന സന്ദേശം നൽകി.
യുവാക്കൾ കാർഷിക രംഗത്തേക്ക് കടന്ന് വരികയും കൃഷിയെ ഒരു സംസ്‌കാരമായി കാണേണ്ടതാണെന്നും ആന്റണിമുനിയറ സൂചിപ്പിച്ചു. ഇന്നത്തെ നമ്മുടെ കാർഷിക മേഖലയിലെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്നതിന്
ജൈവകൃഷി രീതി പ്രോത്സാഹിപ്പിക്കുകയും നമ്മുടെ കാർഷിക സംസ്‌കൃതി തിരികെ കൊണ്ടുവരേണ്ടത് ആവശ്യമാണെന്നുംനൂറനാട് മോഹൻ ഓർമ്മിപ്പിച്ചു.ഓൺലൈനിൽ നടന്ന വെബിനാറിൽ നൂറോളം കുട്ടികൾ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് സബി.കെ.ആർ ,അദ്ധ്യാപകരായ സുധ, ജിജിമോൻ, രാജേഷ്, ബീന, ഷൈനി, സുജിത്, വിദ്യാർത്ഥികളായ ശരണ്യ, വൈഷ്ണവ്, ആൽഫി എന്നിവർ സംസാരിച്ചു.