കടനാട് : പ്ലസ്ടു പരീക്ഷയിൽ കൊമേഴ്‌സ്, സയൻസ്, ഹ്യുമാനിറ്റീസ് എന്നീ വിഭാഗങ്ങളിൽ നൂറു ശതമാനം വിജയം നേടിയ കടനാട് സെന്റ് സെബാസ്റ്റ്യൻസ് കടനാട് ഗ്രാമപഞ്ചായത്തിന്റെ ഉപഹാരം മാണി സി കാപ്പൻ എം.എൽ.എ സമ്മാനിച്ചു. പ്രിൻസിപ്പൽ മാത്തുക്കുട്ടി ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ജയിസൺ പുത്തൻകണ്ടം അദ്ധ്യക്ഷത വഹിച്ചു. ഫാ അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുരയിൽ, ഉഷ രാജു, ഷിലു കൊടൂർ, ബേബി ഉറുമ്പുകാട്ട്, സാലി തുമ്പമറ്റം, റോക്കി ഒറ്റപ്ലാക്കൽ, ജയ്‌മോൻ നടുവിലേക്കൂറ്റ് എന്നിവർ പ്രസംഗിച്ചു.