ചങ്ങനാശേരി : കൊവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് 32 ദിവസമായി അടച്ചിട്ടിരുന്ന ചങ്ങനാശേരി മത്സ്യമാർക്കറ്റ് ഇന്നലെ പുലർച്ചെ മുതൽ നിബന്ധനക്കൾക്ക് വിധേയമായി തുറന്നു. പുലർച്ചെ 3 മുതൽ 6 വരെ മൊത്തക്കച്ചവടവും രാവിലെ 6 മുതൽ 8 വരെ ചില്ലറ കച്ചവടവും നടത്താനാണ് തീരുമാനം. മാർക്കറ്റിന്റെ പിൻഭാഗത്തുള്ള ബൈപാസ് വഴി മത്സ്യവുമായുള്ള വാഹനങ്ങൾ പ്രവേശിക്കണം. മത്സ്യം ഇറക്കിയ വാഹനം ചന്തക്കടവ് കുരിശുപള്ളി വഴി പുറത്തേക്ക് പോകണം. മത്സ്യമാർക്കറ്റിൽ എത്തുന്ന വാഹനങ്ങളിലെ ഡ്രൈവർമാരെയും ആളുകളെയും പരിശോധനയ്ക്ക് വിധേയമാക്കുന്നതിനൊപ്പം സാമൂഹ്യഅകലവും നിർബന്ധമാക്കിയിട്ടുണ്ട്. തഹസിൽദാരുടെയും പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിലുള്ള സമിതി നിരീക്ഷണം നടത്തും.