പാലാ : പി. കെ.വി സെന്റർ ഫോർ ഹ്യൂമൻ ഡെവലപ്‌മെന്റ് ആൻഡ് കൾച്ചറൽ അഫയേഴ്‌സിന്റെ നേതൃത്വത്തിൽ നൽകിവരുന്ന പി.കെ.വി പുരസ്‌കാരം കൊവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷം നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. പുരസ്‌കാര തുക ഉൾപ്പടെ അൻപതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. സി.പി.ഐ ജില്ല കമ്മിറ്റി ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിൽ പി.കെ.വി സെന്റർ പ്രസിഡന്റ് ജി.വിശ്വനാഥൻ നായരും, സെക്രട്ടറി അഡ്വ തോമസ് വി.ടിയും ചേർന്ന് തുക മന്ത്രി പി തിലോത്തമന് കൈമാറി. സെന്റർ രക്ഷാധികാരിയും സി.പി.ഐ ജില്ല സെക്രട്ടറിയുമായ സി.കെ.ശശിധരൻ, അനിൽ ഗോപിനാഥ് എന്നിവർ സന്നിഹിതരായിരുന്നു.