അടിമാലി : പഞ്ചായത്തിലെ കർഷകരിൽ നിന്നും കാർഷിക വനവൽക്കരണം അടിസ്ഥാനമാക്കിയുള്ള സംയോജിത കൃഷി രീതിക്ക് അപേക്ഷ ക്ഷണിച്ചു. സ്വാഭാവിക വൃക്ഷങ്ങൾ( തടി ആവശ്യങ്ങൾക്ക്), കാർഷിക വിളകൾ, തേനീച്ചവളർത്തൽ, മത്സ്യകൃഷി, കന്നുകാലി വളർത്തൽ, തീറ്റപ്പുല്ല്/മരങ്ങൾ, പൗൾട്രി എന്നിവ സംയോജിപ്പിച്ച് കൃത്യമായ ഫാം പ്ലാനിംഗ് നടത്തി കർഷകരുടെ ഉപജീവനം വർദ്ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. യു. എൻ. ഡി. പി ഹരിതകേരളാമിഷനും, കാർഷിക സർവകലാശാലയും സംയുക്തമായി പഞ്ചായത്തിന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിൽ നിന്നും മാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യരായ 30 കർഷകരെയാണ് തിരഞ്ഞെക്കുന്നത്.മാനദണ്ഡങ്ങൾ.മുൻകാല പരിചയമുള്ളവർക്ക് മുൻഗണന,ചെറുകിട ( 1 ഏക്കറിൽ താഴെ) / ഇടത്തരം കൃഷിഭൂമി ഉള്ളവർക്ക് ( 1 ഏക്കർ മുതൽ 2.5 ഏക്കർ വരെ),വനിതകൾ നയിക്കുന്ന കുടുംബം,എസി/എസ്.ടിവിഭാഗത്തിൽപെട്ടവർക്ക്
ബി.പി.എൽ വിഭാഗത്തിൽ ഉള്ളവർ,യുവജനങ്ങൾ
താത്പര്യമുള്ളവർ വെള്ളപേപ്പറിൽ കർഷകൻ/കർഷകയുടെ പേരും മേൽവിലാസവും, ഫോൺ നമ്പർ, ഭൂമിയുടെ അളവ് , നിലവിൽ കൃഷി ചെയ്യുന്ന വിളകൾ/നിലവിൽ കൃഷി ചെയ്യുന്ന വിളകൾ/ലൈവ്‌സ്റ്റോക്ക്‌സ്/വൃക്ഷങ്ങൾ എന്നിവയുടെ വിവരങ്ങൾ സഹിതം ആഗസ്റ്റ് 25നു മുൻപായി അടിമാലി കൃഷിഭവനിൽ ഏൽപ്പിക്കുക.
വിശദവിവരങ്ങൾക്ക് 85478574502 , 9526271171 എന്ന നമ്പരിൽ ബന്ധപ്പെടുക.