കട്ടപ്പന: വാഴവര മേഖലയില്‍ വൈദ്യുതിമുടക്കം പതിവായതോടെ നാട്ടുകാര്‍ ദുരിതത്തിൽ. പൈനാവ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന പ്രദേശത്ത് ഒരാഴ്ചമുമ്പ് അഞ്ച് ദിവസത്തോളം വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു. കെ.എസ്.ഇ.ബി. ജീവനക്കാര്‍ക്ക് യഥാസമയം ഇവിടെയെത്തി തകരാര്‍ പരിഹരിക്കാന്‍ കഴിയുന്നില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസങ്ങളിലെ മഴയിലും കാറ്റിലും വൈദ്യുതി നിലച്ചതോടെ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ ക്ലാസുകളും തടസപ്പെട്ടിരുന്നു. കട്ടപ്പന, ഇരട്ടയാര്‍ സെക്ഷനുകളുടെ പരിധിയില്‍ വാഴവര മേഖലയെ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം.