boatrace

കോട്ടയം: കൊവിഡ് നിയന്ത്രണമുള്ളതിനാൽ ശ്രീനാരായണ ഗുരുദേവ ജയന്തി ദിനമായ ചതയത്തിന് കുമരകം കോട്ടത്തോട്ടിൽ മത്സര വള്ളംകളി ഉണ്ടാകില്ല. ഗുരുദേവന്റെ കുമരകം സന്ദർശനത്തിന്റെ ഓർമ്മ പുതുക്കുന്ന ജല ഘോഷയാത്ര കൊവിഡ് മാനദണ്ഡം പാലിച്ചു നടത്തും. ബാലസുബ്രഹ്മണ്യന്റെ തിടമ്പും ഗുരുദേവ ഛായാചിത്രവും വഹിച്ച് ശിക്കാര വള്ളം ക്ഷേത്രക്കടവിൽ നിന്ന് കോട്ടത്തോട്ടിൽ എത്തി ആചാരം പുതുക്കും. നൂറ് വർഷം പിന്നിട്ട ശ്രീനാരായണജയന്തി മത്സര വള്ളം കളി രണ്ട് വർഷം മുമ്പ് പ്രളയത്തിലും ഒഴിവാക്കി ജല ഘോഷയാത്ര മാത്രമാണ് നടത്തിയത്.