കുറവിലങ്ങാട് : വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് ഹിയറിംഗിനായി കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തിച്ചേരുന്നവർ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. അനുവദിക്കപ്പെട്ട സമയത്ത് മാത്രം ഹിയറിംഗിന് ഹാജരാവുക. ആൾക്കൂട്ടം ഒഴിവാക്കുന്നതിനായി ഹിയറിംഗിന് നിർദ്ദേശിക്കപ്പെട്ട ആൾക്ക് മാത്രമേ ഹിയറിംഗ് സ്ഥലത്ത് പ്രവേശിക്കുന്നതിന് അനുവാദമുണ്ടായിരിക്കുകയുള്ളൂ. മാസ്‌ക് കൃത്യമായി ധരിച്ചിരിക്കേണ്ടതും കൈകൾ സാനിറ്റൈസ് ചെയ്യേണ്ടതുമാണ്. പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവരും, ക്വാറന്റൈനിൽ കഴിയുന്നവരും ഹിയറിംഗിൽ പങ്കെടുക്കാൻ പാടുള്ളതല്ല. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ പട്ടികയിൽ പേര് ചേർത്തവർ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ വോട്ട് ചേർത്ത ഐ.ഡി കാർഡ് ഹാജരാക്കുന്ന പക്ഷം, മറ്റുരേഖകൾ കൂടാതെ ഹിയറിംഗ് നടപടികൾ ലഘൂകരിക്കാം.