തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം കെ.ആർ.എൻ.എസ് യൂണിയന്റെ മൈക്രോസംഘങ്ങൾക്കുള്ള വായ്പാവിതരണം യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വെട്ടിക്കാട്ടുമുക്ക് ശാഖയിലെ കുമാരനാശാൻ പുരുഷ സ്വയം സഹായസംഘത്തിനാണ് ആദ്യ വായ്പ നൽകിയത്. യൂണിയൻപ്രസിഡന്റ് ഇ.ഡി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. വനിതാ സംഘം പ്രസിഡന്റ് ജയമോൾ അനിൽ മുഖ്യപ്രസംഗം നടത്തി. ധനലക്ഷ്മി ബാങ്ക് മാനേജർ വെങ്കിടേഷ് അയ്യർ, മൈക്രോ ക്രെഡിറ്റ് ഓഫീസർ ലിന്റോ സക്കറിയ, കെ.എ.അജീഷ് കുമാർ, ബീന പ്രകാശ്, ധന്യ, ഗിരിജ, ആശ അനീഷ്, വി ആർ ശ്രീകല തുടങ്ങിയവർ പ്രസംഗിച്ചു.