വൈക്കം : കൊവിഡ് വ്യാപനത്തെ തുടർന്ന് ആളെത്താതായതോടെ പുല്ലും കുറ്റിച്ചെടികളും വളർന്ന് തിങ്ങിയ വൈക്കം കായലോര ബീച്ച് വൈക്കം ടൗൺ റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ ശുചീകരിച്ചു. നഗരസഭ ചെയർമാൻ ബിജു കണ്ണേഴൻ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. ഡിവൈ.എസ്.പി സനൽകുമാർ, നഗരസഭ കൗൺസിലർ ആർ.സന്തോഷ്, റൊട്ടേറിയൻമാരായ പി.ജി.പ്രസാദ്, ജോബികുര്യൻ,സുജിത്ത്‌മോഹൻ, പി.സി.സുധീർ, സന്ദീപ് വേണുുഗോപാൽ, ജോസഫ് ഐസക്ക് തുടങ്ങിയവർ സംബന്ധിച്ചു.