വൈക്കം : ആശ്രമം സ്‌കൂൾ വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെയും കരിയർ ഗൈഡൻസിന്റെയും നേതൃത്വത്തിൽ ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി രണ്ടാംവർഷ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. പ്രിൻസിപ്പൾ ഷാജി ടി. കുരുവിള വിതരണം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.പി. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പ്രഥമദ്ധ്യാപിക പി.ആർ.ബിജി, ടി.ശ്രീനി, പ്രോഗ്രാം ഓഫീസർ ടി.പി. അജിത്ത്, മിനി വി.അപ്പുക്കുട്ടൻ, ഇ.പി.ബീന, പി.ടി.എ വൈസ് പ്രസിഡന്റ് എസ്.ജയൻ എന്നിവർ പങ്കെടുത്തു.