കോട്ടയം : ആർപ്പൂക്കര പഞ്ചായത്തിൽ കൊവിഡ് പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും, കണ്ടയിൻമെന്റ് സോണുകളിലെ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും പഞ്ചായത്തുതല ജാഗ്രത സമിതി യോഗം ചേർന്നു. പഞ്ചായത്തുതലത്തിൽ പ്രവർത്തിക്കുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി പൊതുജനങ്ങൾക്ക് പ്രത്യേകം നിർദ്ദേശങ്ങളും ബോധവത്കരണ സന്ദേശങ്ങളും നൽകും. പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ജോസഫ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ ബീന രാജേന്ദ്രൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മോഹൻ സി ചതുരച്ചിറ, വാർഡ് മെമ്പർമാരായ പി.കെ ഷാജി, അഡ്വ. ജോഷി ചീപ്പുങ്കൽ, ജെയിംസ് തിട്ടാലയിൽ, അസി.സെക്രട്ടറി രാജശ്രീ, ഹെൽത്ത് ഇൻസ്പെക്ടർ അനൂപ് കുമാർ കെ. സി, ഗാന്ധിനഗർ എസ്.എച്ച്.ഒ ഗോപകുമാർ, ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരായ ശ്രീജിത്ത്, വിമൽ, പൊതുപ്രവർത്തകൻ സോബിൻ തുടങ്ങിയവർ പങ്കെടുത്തു.