ചിങ്ങവനം: കർഷക ദിനാചരണത്തിന്റെ ഭാഗമായി ഹരിത കേരള മിഷന്റെ സഹകരണത്തോടെ ചാന്നാനിക്കാട് സി.എം.എസ് എൽ.പി സ്കൂളിൽ മാതൃക പച്ചക്കറി തോട്ടത്തിന് തുടക്കമായി. പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ആർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജൈവ കർഷകൻ അജികുമാറിനെ ലോക്കൽ മാനേജർ റവ റോബിൻ കെ പോൾ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് അജികുമാർ കാർഷിക മേഖലയെക്കുറിച്ച് ക്ലാസ് നയിച്ചു.