പാലാ : ജില്ലകളിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് 13 ലക്ഷം രൂപയുടെ അവശ്യവസ്തുക്കൾ സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യാൻ ഓൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിൽ 77140 രൂപയുടെ സാധനങ്ങൾ ജില്ല കളക്ടർക്ക് കൈമാറാനായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഏറ്റുവാങ്ങി. ജില്ല പ്രസിഡന്റ് എസ്.സുബ്രഹ്മണ്യൻ, ജില്ലാ സെക്രട്ടറി കെ.എസ്.സോമൻ, ട്രഷറർ വി.ജി.ഉഷാകുമാരി, വൈസ് പ്രസിഡന്റ് ജോയി കളരിക്കൽ എന്നിവർ പങ്കടുത്തു.