കോട്ടയം : സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ 26 -ാം വാർഡിലെ ഇളവനാക്കേരി വടക്ക് പാടശേഖരത്ത് കൃഷിയിറക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. 20 വർഷമായി 21 ഏക്കർ പാടം തരിശായി കിടക്കുകയായിരുന്നു. മീനന്തറയാർ പുന.സംയോജന പദ്ധതി കോ-ഓർഡിനേറ്റർ അഡ്വ. കെ. അനിൽകുമാർ പദ്ധതി ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് സനൽ കളപ്പുരയിൽ അദ്ധ്യക്ഷത വഹിച്ചു. സത്യനേശൻ, ബൈജു കുന്നുംപുറം, പ്രകാശ് മങ്ങാട്ട്, സാബു ദേവസ്യ, മുരളീധരൻ, രാജൻ. വി.എബ്രഹാം, സുരേഷ് ജേക്കബ് എന്നിവർ സംസാരിച്ചു.