അടിമാലി: പ്ലാമലയിൽ കത്തികുത്ത് ഏറ്റ് യുവാവ് ആശുപത്രിയിൽ.പ്ലാമല സ്വദേശി രമേഷിനാണ് കുത്തേറ്റത്. അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലാമല സ്വദേശി സുജിത്തിനെ അടിമാലി സി.ഐ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള പൊലിസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി ഏഴു മണിയോടെ പ്ലാമലയിൽ ടാക്‌സി ജീപ്പുകാരും ഓട്ടോ റിക്ഷക്കാരുമായി സംഘർഷം ഉണ്ടായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഈ മേഘലയിൽ സംഘർഷം ഉണ്ടായിരുന്നു. പ്രശ്‌നം അടിമാലി പൊലീസ് സ്റ്റേഷനിൽ പരസ്പരം സംസാരിച്ച് അവസാനിപ്പിച്ച് വിട്ടതിനെ തുടർന്നാണ് രാത്രിയിൽ സംഘർഷം ഉണ്ടായത് എന്ന് അടിമാലി പൊലീസ് പറഞ്ഞു.