കോട്ടയം : സ്‌നേഹക്കൂട് അഭയമന്ദിരത്തിലെ ദൈനംദിന ചെലവുകൾക്കായി കർഷകരിൽ നിന്ന് മാർക്കറ്റുകളിൽ നിന്നും ശേഖരിക്കുന്ന പച്ചക്കറികൾ വൃത്തിയായി പായ്ക്ക് ചെയ്ത് വില്പന നടത്തുവാനായി കളത്തിപ്പടി മരിയൻ സ്കൂളിന് സമീപം പച്ചക്കറിക്കടയ്ക്ക് തുടക്കം കുറിച്ചു. കോട്ടയത്തെ പ്രമുഖ പച്ചക്കറിവ്യവസായ സ്ഥാപനമായ പി.ജെ.ജി വെജിറ്റബിൾസിന്റെ ഉടമസ്ഥനും, ജീവകാരുണ്യ സാമൂഹ്യപ്രവർത്തകനുമായ റോജി ജോർജ്ജ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സുജ, രജനി സന്തോഷ്, സ്‌നേഹക്കൂട് ഡയറക്ടർ നിഷ സ്‌നേഹക്കൂട്, സെക്രട്ടറി അനുരാജ് ബി.കെ, ജോ.സെക്രട്ടറി പി.കെ.രാജേന്ദ്രപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.