തലയോലപ്പറമ്പ്: മുഖ്യമന്ത്റി രാജിവെയ്ക്കുക, സ്വർണ്ണകള്ളക്കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം സേവ് കേരള സ്പിക്കപ്പ് ക്യാമ്പയിൻ നടത്തി. തലയോലപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് നിർദ്ദേശങ്ങൾ പാലിച്ച് നടത്തിയ പരിപാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.പി.പി സിബിച്ചൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.ടി ജയിംസ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി പി.എൻ ബാബു മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ വി.കെ ശശിധരൻ വാളവേലിൽ,എം.അനിൽകുമാർ,കെ.കെ ഷാജി ജനറൽ സെക്രട്ടറിമാരായ സന്തോഷ് ശർമ്മ, കെ.ഡി ദേവരാജൻ, മഹിളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വിജയമ്മ ബാബു,പി.വി സുരേന്ദ്രൻ,കെ.കെ രാജു,കെ.എസ് ഉണ്ണികൃഷ്ണൻ നായർ,ജെസി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു