വൈക്കം: തിരുവിതാംകൂർ ദേവസ്വം ബോർഡും ഉപദേശകസമിതിയും സംയുക്തമായി വൈക്കം മഹാദേവക്ഷേത്രത്തിൽ നടത്തുന്ന വിനായകചതുർത്ഥി മഹോത്സവം 22ന് നടക്കും. ഗണപതി ഹോമം, ഭഗവതി സേവ തുടങ്ങിയവയാണ് പ്രധാന ചടങ്ങുകൾ. ക്ഷേത്രം തന്ത്റിമാരായ ഭദ്റകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരിയുടെയും, മേക്കാട്ടു മാധവൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ. ഭക്തജനങ്ങൾക്ക് പൂജാസാധനങ്ങൾ സമർപ്പിക്കുന്നതിന് വ്യാഘ്രപാദ തറക്ക് സമീപം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ കെ.ആർ ബിജുവും ഉപദേശകസമിതി സെക്രട്ടറി പി.എം സന്തോഷ്‌കുമാറും അറിയിച്ചു. ദേവസ്വം ബോർഡ് നിഷ്‌കർഷിച്ചിരിക്കുന്ന കൊവിഡ് 19 മാനദണ്ഡങ്ങൾ അനുസരിച്ച് ഭക്തജനങ്ങൾക്ക് ചടങ്ങിൽ പങ്കെടുക്കാമെന്ന് ഉപദേശക സമിതി സെക്രട്ടറി അറിയിച്ചു.