lottary

വൈക്കം : കേരള ലോട്ടറി ടിക്ക​റ്റു വില 20 രൂപയായി കുറക്കണമെന്നും, കൊവിഡ് സമാശ്വാസമായി ലോട്ടറിതൊഴിലാളികൾക്കു നൽകിയ തുക ഓണം ബോണസിൽ കുറവു ചെയ്യരുതെന്നും ആൾ കേരള ലോട്ടറി ട്രേഡേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി) വൈക്കം മണ്ഡലം കൺവൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. എ.ഐ​.റ്റി.യു.സി വൈക്കം മണ്ഡലം ട്രഷറർ എൻ.അനിൽബിശ്വാസ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം കൺവീനർ പി.സോമൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സിജോ പ്ലാന്തോട്ടം മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ഭാരവാഹികളായി എൻ.അനിൽ ബിശ്വാസ്(രക്ഷാധികാരി), പി.സോമൻ പിള്ള (പ്രസിഡന്റ്),രമേശ്ബാബു, കെ.എച്ച്. നിസാർ (വൈസ് പ്രസിഡന്റുമാർ) എം.ടി.ലൂക്കാ (സെക്രട്ടറി)എൻ.ശ്രീകുമാരൻ തമ്പി, അജയകുമാർ (ജോ. സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.