വൈക്കം: ഓണത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ 54 ശാഖകൾക്ക് നൽകുന്ന ഓണക്കോടികളുടെ യൂണിയൻതല വിതരണം പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ഓരോ ശാഖകളും കുടുംബയൂണിറ്റുകൾക്ക് ഓണക്കോടികൾ നൽകുന്നതാണ് പദ്ധതി. ശാഖയിലെ രണ്ട് നിർദ്ധന കുടുംബങ്ങൾക്കും ഓണക്കോടി നൽകണം.1619 പേർക്കാണ് ഓണക്കോടികൾ വിതരണം ചെയ്യുന്നത്. 11,33,300 രൂപയാണ് പദ്ധതിയുടെ ചെലവെന്ന് യൂണിയൻ പ്രസിഡന്റ് പി.വി ബിനേഷ് പറഞ്ഞു. യൂണിയൻ സെക്രട്ടറി എം.പി സെൻ, വൈസ് പ്രസിഡന്റ് കെ.ടി അനിൽകുമാർ, യോഗം അസി.സെക്രട്ടറി പി.പി സന്തോഷ്,ഡയറക്ടർ ബോർഡ് അംഗം രാജേഷ് മോഹൻ,കൗൺസിൽ അംഗങ്ങളായ എം.പ്രഭാകരൻ, അഭിലാഷ്, ഷാജി അക്കരൻ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് പി.വി വിവേക്, വനിതാ യൂണിയൻ പ്രസിഡന്റ് ഷീജ സാബു, സെക്രട്ടറി ബീന അശോകൻ എന്നിവർ പങ്കെടുത്തു.