dharna

വൈക്കം : കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം സേവ് കേരള സ്പീക്ക് അപ് ക്യാമ്പയിന്റെ ഭാഗമായി തലയാഴം മണ്ഡലം കോൺഗ്രസ് കമ്മ​റ്റി നടത്തിയ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. വിവേക് പ്ലാത്താനത്ത്,എം.ഗോപാലകൃഷ്ണൻ, യു.ബേബി, ബേബി ഐക്കര, ജെൽജി വർഗീസ്, ഇ.വി അജയകുമാർ, സാജൻ വെമ്പറമ്പ്, സജീവ് ഉഴുന്നുതറ, സാജൻ പള്ളിത്തറ, ശ്രീദേവി എന്നിവർ പ്രസംഗിച്ചു.