കോട്ടയം : പുതുപ്പള്ളിയിൽ സെക്കൻഡ് ഹാൻഡ് ഇന്നോവ വാങ്ങാനെത്തിയ ദമ്പതിമാരെ ആക്രമിച്ച് സ്വർണമാല കവർന്ന കേസിൽ അന്വേഷണം മൊബൈൽ ഫോൺ കേന്ദ്രീകരിച്ച്. ചങ്ങനാശേരി സ്വദേശി ചാക്കോച്ചന്റെ (50) അഞ്ചുപവൻ മാലയാണ് കവർന്നത്. സംഘത്തിൽ മൂന്നുപേരുണ്ടെന്നാണ് സൂചന. പ്രതികൾ ചാക്കോച്ചനെ വിളിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം. കോട്ടയത്തെ ഒരു പ്രമുഖ ഷോറൂം വഴിയാണ് പ്രതികൾ ചാക്കോച്ചനെ ബന്ധപ്പെട്ടത്. കറുകച്ചാൽ, ചങ്ങനാശേരി, വാകത്താനം, ഞാലിയാകുഴി ഭാഗം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.