കോട്ടയം: കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച അയ്മനം പഞ്ചായത്തിലെ പത്താം വാർഡിൽ സേവനസന്നദ്ധരായി ചിറ്റക്കാട്ടെ യുവാക്കൾ.
ചിറ്റക്കാട്ട് കോളനി പ്രദേശത്തെ എൺപത്തിനാല് വീട്ടുകാർക്ക് ആവശ്യമായ വസ്തുക്കൾ സുഹൃത്തുക്കൾ വഴി വാങ്ങി കിറ്റിലാക്കി ഇവർ വീടുകളിലെത്തിച്ചു.
വിവിധ സംഘടനകളും വ്യക്തികളും സഹായത്തിനെത്തി.അരി പയർ എണ്ണ തുടങ്ങി സാനിറ്ററി പാഡ് വരെ കിറ്റിലുണ്ട്. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചതിനെ തുടർന്നാണ് വാർഡ് കണ്ടെയ്ൻമെൻ സോണായത്. തുടർന്ന് വഴി അടയ്ക്കുകയും ചെയ്തു. മരിച്ചയാളുടെ ഇൻക്വസ്റ്റ് മുതൽ സംസ്‌കാരം വരെയുള്ള കാര്യങ്ങൾക്കും ഇവർ സഹായത്തിനുണ്ടായിരുന്നു. നാട്ടുകാരുടെ പൂർണസഹകരണത്തോടെ പഞ്ചായത്തിന്റേയും ആരോഗ്യ പ്രവർത്തകരുടേയും നേതൃത്വത്തിയിരുന്നു സംസ്‌കാരം.