പാലാ : ജനറൽ ആശുപത്രി ജംഗ്ഷനിൽ നിന്നും ബൈപ്പാസിലേക്ക് എത്തുന്ന റോഡ് നവീകരിച്ചു.മാസങ്ങളായി പൊട്ടിത്തകർന്ന നിലയിലായിരുന്ന റോഡ് മുൻ ചെയർപേഴ്‌സൺ ബിജി ജോജോയുടെ ശ്രമഫലമായാണ് പുനരുദ്ധീകരിച്ചത്. ബൈപാസ് വഴി ജനറൽ ആശുപത്രിയിലേക്ക് എത്തുന്നവരും, ഗവ. ഹോമിയോ ആശുപത്രി, വാട്ടർ അതോറിറ്റി ഓഫിസ്, മുനിസിസിപ്പൽ പൊതുശ്മശാനം, ളാലം പള്ളി എന്നിവിടങ്ങളിലേക്ക് വരുന്നവർ പ്രധാനമായും ഉപയോഗിക്കുന്ന റോഡാണിത്.

ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. മഴ പെയ്താൽ കുഴികളിൽ വെള്ളം നിറഞ്ഞ് വാഹനങ്ങൾ പോകുമ്പോൾ ചെളി വെള്ളം വഴി യാത്രക്കാരുടെ ദേഹത്ത് തെറിക്കുന്ന അവസ്ഥയുമായിരുന്നു. റോഡുകളിൽ ടൈലുകൾ പാകിയും കുഴികൾ അടച്ചുമാണ് സഞ്ചാരയോഗ്യമാക്കിയത്. റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ നിർമ്മാണ ജോലികളും പുരോഗമിക്കുകയാണ്.