cheruvaly

കോട്ടയം : ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് പാലാ കോടതിയിലുള്ള കേസിൽ ഹിന്ദുഐക്യവേദിയും കക്ഷി ചേർന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ് ബിജുവാണ് കക്ഷി ചേർന്നത്. സർക്കാർ ഏറ്റെടുക്കൽ പ്രഖ്യാപിച്ച ചെറുവള്ളി എസ്റ്റേറ്റിൽ ഉൾപ്പെട്ടിട്ടുള്ള സംരക്ഷിത വനഭൂമി, മിച്ചഭൂമി, ചെറുവള്ളിക്കാവ് ക്ഷേത്ര ദേവസ്വം, ചേനപ്പാടി ദേവസ്വം, അഞ്ചുകുഴി പഞ്ച തീർത്ഥസ്ഥാനം ഭൂമികൾ ദേവസ്വത്തിനും, മിച്ചഭൂമിയും, പൊന്നുംവില കൊടുത്ത് വഞ്ഞിപ്പുഴ മഠത്തിൽ നിന്ന് സർക്കാർ വിലയ്ക് വാങ്ങിയ ഭൂമിയും യഥാർത്ഥ ഉടമകളായ സർക്കാർ ദേവസ്വം, ഭൂരഹിതർ എന്നിവർക്ക് നൽകണമെന്നാണ് ആവശ്യം. വ്യാജരേഖ ചമച്ചാണ് ഭൂമി കൈവശപ്പെടുത്തിയതെന്നും, ഹാരിസണെയും, ഗോസ്പൽ ഫോർ ഏഷ്യയെയും പ്രോസിക്യൂട്ട് ചെയ്യണമെന്നും ആവശ്യപ്പെടും.