അടിമാലി: പതിവിന് വിപരീതമായി കനത്ത മഴയിലും ദേവിയാർ പുഴ കരകവിഞ്ഞ് ഒഴുകിയില്ല. വെള്ളപ്പൊക്കത്തിന്റെ നാശനഷ്ങ്ങൾ അങ്ങനെ അകലുകയും ചെയ്തു. ദീർഘവീക്ഷണത്തോടെ നടപ്പിലാക്കിയ പുഴയെ വീണ്ടെടുക്കൽ പദ്ധതിയുടെ വിജയമായിരുന്നു അതിന് വഴിതെളിച്ചത്.
കഴിഞ്ഞ രണ്ട് പ്രളയകാലത്തും ദേവിയാർ പുഴ കരകവിഞ്ഞ് ഒഴുകി കൃഷിയിടങ്ങളിലേയ്ക്കും വീടുകളിലേക്കയും കയറുകയായിരുന്നു.തന്മൂലം പുഴയുടെ ഇരുകരകളിലുമുള്ളവർ വർഷകാലത്ത് ഏറെ ഭീതിയോടെയായിരുന്നു കഴിഞ്ഞിരുന്നത്. എന്നാൽ അടിമാലി പഞ്ചായത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വേനൽക്കാലത്ത് 12 ലക്ഷം ചെലവഴിച്ച് ദേവിയാർ പുഴയിലെ ചെളിയും മണ്ണും നീക്കം ചെയ്ത് പുഴയുടെ ആഴവും വീതിയും വർദ്ധിപ്പിച്ചു. പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന എല്ലാതടസങ്ങളും മാറ്റുകയും ചെയ്തു.അതോടെ ഈ വർഷ കാലത്ത് അടിമാലി ടൗണിലും ദേവിയാർ പുഴയുടെ ഇരുകരകളിലും നദി കരകവിഞ്ഞ് ഒഴുകിയില്ല.എല്ലാ മഴക്കാലത്തും വിശ്വദീ പ്തി സ്‌കൂൾ, ഈസ്റ്റേൺ സ്‌കൂൾ,ഈസ്റ്റേൺ ഫാക്ടറി എന്നിവിടങ്ങളിൽ വെള്ളം കയറുമായിരുന്നു.എന്നാൽ ഇത്തവണ കാലവർഷത്തിൽ അവിടെയും വെള്ളം കയറിയില്ല .
പുഴ ഒഴുകിയത്
പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്ന് 7 ലക്ഷവും കളക്ടറുടെ ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപയുമാണ് പദ്ധതിക്കായി ലഭിച്ചത്.20 കിലോമീറ്ററോളം നീളം വരുന്ന പുഴ പഞ്ചായത്ത് 20 ദിവസം കൊണ്ട് ശുചീകരിക്കുകയായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജിവ് സെക്രട്ടറി കെ.എൻ സഹജൻ എന്നിവർ പറഞ്ഞു.