പൊൻകുന്നം:ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജയാ ശ്രീധർ ഭൂമി കൈയേറിയെന്ന ബി.ജെ.പി ആരോപണം അടിസ്ഥാന രഹിതമാണെന്ന് എൽ.ഡി.എഫ് നേതാക്കൾ വ്യക്തമാക്കി. വികസനത്തിൽ വിറളിപൂണ്ടാണ് ബി.ജെ.പി ആരോപണം ഉന്നയിക്കുന്നത്. കൈയേറി എന്ന് പറയുന്ന ഭൂമിക്ക് നൂറ്റാണ്ടിന് മുമ്പേ രേഖയുള്ളതാണ്. പല അവകാശികളായി കൈമാറി ഇപ്പോഴും ആധികാരിക രേഖയുള്ള, കരമടയ്ക്കുന്ന ഭൂമിയാണ്.2015ല്‍ പഞ്ചായത്ത് പ്രസിഡന്റ് ആകുന്നതിന് മുന്‍പ് തന്നെ ജയാ ശ്രീധര്‍ ഈ ഭൂമി വാങ്ങിയിരുന്നു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടി ഓഫീസിനായാണ് രണ്ട് സെന്റ് സ്ഥലവും രണ്ട് മുറികളുമടങ്ങുന്ന ഭൂമി വാങ്ങിയത്.ഇപ്പോള്‍ ഈ വസ്തു പാര്‍ട്ടിയുടെ പേരിലുള്ളതാണ്. സ്വന്തം പേരിലില്ലാത്ത കേവലം രണ്ട് സെന്റില്‍ എന്ത് കൈയേറ്റമാണ് പ്രസിഡന്റ് നടത്തിയതെന്ന് മനസിലാകുന്നില്ലെന്ന് എല്‍.ഡി.എഫ് നേതാക്കളായ അഡ്വ.ഗിരീഷ് എസ് നായര്‍, വി. ജി .ലാല്‍, ഐ.എസ് രാമചന്ദ്രന്‍, എന്‍.കെ. സുധാകരന്‍, കെ. ബാലചന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജയാ ശ്രീധര്‍ എന്നിവർ പറഞ്ഞു.