അടിമാലി: സുഹൃത്തിനെ കുത്തി മുറിവേൽപ്പിച്ച കേസിൽ പ്ലാമല സ്വദേശി കോയിപ്പുറം സുജിത്ത് (30) നെ അടിമാലി പൊലീസ് അറസ്റ്റു ചെയ്തു. പ്ലാമല ചേലച്ചുവട്ടിൽ രമേശാ (30) ണ് കുത്തേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികത്സയിലുള്ളത്. ടാക്‌സി ജീപ്പ് ഡ്രൈവർമാർ തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളായിരുന്നു കത്തികുത്തിൽ അവസാനിച്ചത്. അടിമാലി സി.ഐ അനിൽ ജോർജ്ജ് സംഘവുമാണ് സുജിത്തിനെ കസ്റ്റഡിയിൽ എടുത്തത്.പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.