leela
ലീല

അടിമാലി. ഭർത്താവ് മരിച്ച് നാലാംനാൾ ഭാര്യയും മരിച്ചു. തോക്കു പാറ കൊല്ലംപറമ്പിൽ ശശികുമാർ (66) കഴിഞ്ഞ വയള്ളിയെഴ്ച്ച മരിച്ചു. അന്നു മുതൽ കടുത്ത മാനസിക സംഘർഷത്തിലായിരുന്ന ഭാര്യ ലീല. ചൊവ്വാഴ്ച്ച രാത്രി ഹൃദയസ്തംഭനം മൂലം ലീല(61)യും മരിച്ചു. സംസ്‌കാരം നടത്തി. ഏത് യാത്രയിലും ഇരുവരെയും ഒരുമിച്ചേ സാധാരണ കാണാറുള്ളു. ഇവരെ നാട്ടുകാർ സ്നേഹത്തോടെ ഇണക്കുരുവികൾ എന്നാണ് വിളിച്ചിരുന്നത്. ശശികുമാർ ഏറെക്കാലം സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി നോക്കിയിരുന്നു.മക്കൾ:നീനു പ്രിയ, നന്ദു പ്രസീദ്.