പള്ളിക്കത്തോട്: സി.പി.ഐ നേതാവും ദീർഘകാലം പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും എൻ.എസ്.എസ്. കരയോഗം നമ്പർ 308ന്റെ സെക്രട്ടറിയും ആയിരുന്ന കാർത്തികയിൽ കെ.എസ്. പത്മനാഭപിള്ള (83) നിര്യാതനായി. ആനിക്കാട് വട്ടുതല കല്ലാൽ കുടുംബാംഗമാണ്. ഭാര്യ: ആനിക്കാട് കല്ലൂർ കുടുംബാംഗം ജ്യോതിർമയീദേവി. മക്കൾ: ആശ പി., അൻജു പി., അഞ്ജലി പി., അഞ്ജന പി. മരുമക്കൾ: അനിൽകുമാർ, ഗോപകുമാർ, രമേശ് എ. പിള്ള, രാജേഷ് നായർ. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.