പായിപ്പാട് : രാജീവ് വിചാർവേദിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ 76-ാമത് ജന്മദിനാചരണം നടത്തി. പ്രസിഡന്റ് ബാബു കുട്ടൻചിറ ഉദ്ഘാടനം ചെയ്തു. വി.ജി. സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. വി.പി. മോഹനൻ, ജോർജുകുട്ടി കൊഴിപ്പക്കളം, വറുഗീസ് ടി എബ്രഹാം, ബേബി ദാനിയേൽ, മിനി റെജി, ആൻസി ജോസഫ്, ബിപിൻ വർഗീസ് എന്നിവർ പങ്കെടുത്തു.