rajeev

കോട്ടയം : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 76 -ാം ജന്മദിനം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. പുഷ്പാർച്ചനയ്ക്ക് ശേഷം ചേർന്ന അനുസ്മരണ സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാജീവ് ഗാന്ധിയുടെ ദീർഘവീക്ഷണം രാജ്യത്തിന് നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി.ജോസഫ് എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെ.പി.സി.സി നേതാക്കളായ ടോമി കല്ലാനി, പി.ആർ.സോന, ലതിക സുഭാഷ്, ഫിലിപ്പ് ജോസഫ്, നാട്ടകം സുരേഷ്, എസ്.രാജീവ്, ടി.സി.റോയി, സാബു മാത്യു, സനൽ കാണക്കാലിൽ, എസ്. ഗോപകുമാർ, സിബി ജോൺ, ബോബി ഏലിയാസ്, എം.പി.സന്തോഷ് കുമാർ, സണ്ണി കാഞ്ഞിരം, നന്ദിയോട് ബഷീർ, എൻ.എസ്.ഹരിചന്ദ്രൻ, യൂജിൻ തോമസ് എന്നിവർ പ്രസംഗിച്ചു.