ചങ്ങനാശേരി : സ്വർണ്ണകള്ളക്കടത്തുകേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ 27ന് മുഴുവൻ വാർഡുകളിലും സത്യഗ്രഹ സമരം നടത്തും. വാർഡുകളിൽ നടക്കുന്ന സത്യഗ്രഹം വിജയിപ്പിക്കാൻ കേരളാ കോൺഗ്രസ് എം ജോസഫ് വിഭാഗം തൃക്കൊടിത്താനം മണ്ഡലം നേതൃയോഗം തീരുമാനിച്ചു. പ്രസിഡന്റ് സണ്ണിച്ചൻ പുലിക്കോട്ടിലിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം വി.ജെ ലാലി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗങ്ങളായ സിബി ചാമക്കാല,ജെയിംസ് കുട്ടി പതാരംചിറ,മോട്ടി മുല്ലശ്ശേരി, മുൻ ഗ്രാമപഞ്ചായത്തംഗങ്ങളായ റീത്താമ്മ ഒരുക്കൊമ്പിൽ, മോളി ജെയിംസ്, റൂബി കരിങ്ങണാമറ്റം, മണ്ഡലം സെക്രട്ടറി ജോമോൻ വാഴക്കുന്നത്ത്, ജോർജ് തോമസ് കുന്നിപ്പറമ്പിൽ, ജോയി അഗസ്റ്റിൻ, മനോജ് പെരുമ്പുഴക്കടവിൽ എന്നിവർ പങ്കെടുത്തു.