joseph

കോട്ടയം : എൽ.ഡി.എഫ് സർക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മൂലം കേരളത്തിലെ കർഷകരും, തൊഴിലാളികളും പൊറുതിമുട്ടിയിരിക്കുകയാണെന്ന് പി.ജെ.ജോസഫ് എം.എൽ.എ പറഞ്ഞു. കേരള കോൺഗ്രസ് (എം) ജില്ലാ നേതൃയോഗം ഗൂഗിൾ മീറ്റ് ആപ്പ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് പങ്കുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തിൽ സർക്കാരിന് ഭരണത്തിൽ തുടരാൻ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. സി.എഫ്.തോമസ് എം.എൽ.എ മുഖ്യപ്രസഗം നടത്തി. സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എം.എൽ.എ, ജോയി എബ്രഹാം, തോമസ് ഉണ്ണിയാടൻ, ഫ്രാൻസിസ് ജോർജ്, അജിത്ത് മുതിരമല, ജയിസൺ ജോസഫ്, പ്രിൻസ് ലൂക്കോസ് , തോമസ് കുന്നപ്പള്ളി, വി.ജെ ലാലി, പ്രസാദ് ഉരുളികുന്നം തുടങ്ങിയവർ പ്രസംഗിച്ചു.