painting
അടിമാലി സെൻട്രൽ ജംഗഷനിൽ പരസ്യ ബോർഡിൽ മോഹൽ ലാലിന്റെ ചിത്രം വരയ്ക്കുന്ന അംജോ അടിമാലി

അടിമാലി: അതിജീവന പാതയിൽ നിറക്കൂട്ടുകുമായി കടന്ന്വന്ന് ജീവിതം കരുപ്പിടിപ്പിക്കുകയാണ് പരസ്യ പെയ്ന്റിംഗ് ആർട്ടിസ്റ്റുകൾ.
ഫളെക്‌സ് കട്ട് ഔടറുകൾക്ക് നിരോധനം ആയതിനാൽ സിനിമാ താരങ്ങളുടേതടക്കമുള്ളവരുടെ ഫോട്ടോ വെച്ചുള്ള പരസ്യ ബോർഡുകൾ പ്രദർശിപ്പിക്കാൻ സാദ്ധ്യമാകുമായിരുന്നില്ല.. ഈ അവസരം സ്‌പ്രേ പെയിന്റിംഗ് ആർട്ടിസ്റ്റുകാർക്ക് പുത്തൻ തൊഴിൽ അവസരമാണ് ലഭ്യമാക്കിയത്.. ഫെളക്‌സ് ബോർഡിനേക്കാൾ ഭംഗിയായി സിനിമാ താരങ്ങളുടെ ചിത്രങ്ങൾ ഇവർ സ്‌പ്രേ പെയിന്റിംഗിൽ കൂടി പുന:സൃഷ്ടിക്കുന്നത്. പക്ഷെ ഈ മേഖലയിൽ തൊഴിലവസരം വളരെ കുറവാണ്. സൗകര്യപ്രദമായ ഭിത്തികളോ മതിലുകളോ ഇപ്പോൾ ലഭിക്കാറില്ല എന്ന് ഈ മേഖലയിൽ വർഷമായി ജോലി ചെയ്യുന്ന അടിമാലി സ്വദേശി ആംജോ പറയുന്നു. ടൂറിസ്റ്റ് ബസ്സുകളിൽ സിനിമാ താരങ്ങളുടെ ചിത്രങ്ങൾ ബോഡികളിൽ സ്‌പ്രേ പെയ്ന്റ് കൊണ്ട് വരക്കുന്ന ജോലി ആയിരുന്നു ആംജോക്ക്. കൊവിഡ് കാലത്ത് ടൂറിസ്റ്റ് ബസ്സുകൾ ഓട്ടം ഇല്ലാതെ കിടക്കുന്നതിനാൽ ആ മേഖലയിലെ പണിയും നഷ്ടമായി. അതിനാൽ വാൾ പെയ്ന്റിംഗ് രംഗത്തേക്ക് കടന്നത്. പരമാവതി 20 രൂപാ മുതൽ 30 വരെ ഒരു ചതുരശ്ര അടിക്ക് ലഭിക്കുക. ഇപ്പോൾ കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ ഈ മേഖലയിലും തൊഴിൽ ലഭിക്കുന്നില്ലന്ന് അംജോ പറഞ്ഞു.പക്ഷെ പിന്നോട്ടല്ല മുന്നോട്ട്തന്നെ പോകാൻ തന്നെയാണ് സ്പ്രേപെയിന്റിംഗ് മേഖലയിലുള്ളവരുടെ ശ്രമം.