പൊൻകുന്നം: ഒരു ജീവനക്കാരന് കൊവിഡ് ബാധയുണ്ടായതിനെ തുടർന്ന് പൊൻകുന്നത്ത് ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള വസ്ത്രവ്യാപാര ശാല മൂന്നുദിവസത്തേക്ക് അടച്ചിടാൻ നിർദ്ദേശം. ഈ മാസം 14 വരെ കടയിൽ ജോലി ചെയ്ത ജീവനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള ജീവനക്കാർ നിരീക്ഷണത്തിൽ കഴിയാനും അണുവിമുക്തമാക്കിയ ശേഷം മറ്റുള്ള ജീവനക്കാരെ ഉപയോഗിച്ച് മൂന്നുദിവസം കഴിഞ്ഞ് കട തുറന്നുപ്രവർത്തിക്കാനുമാണ് നിർദേശം നൽകിയത്.