ഏഴാച്ചേരി: റബർ കർഷകർക്ക് ഉത്തേജക പാക്കേജ് പ്രകാരമുള്ള സബ്‌സിഡി ഓണത്തിനു മുമ്പ് വിതരണം ചെയ്യണമെന്ന് ജോസ് കെ.മാണി എംപി ആവശ്യപ്പെട്ടു. കർഷകരുടെ ദുരിതം തീർക്കാൻ പുതിയ ക്ഷേമപദ്ധതികൾ ആവിഷ്‌ക്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേരള കർഷക യൂണിയൻ എം ജോസ് വിഭാഗം പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഴാച്ചേരി സെന്റ് ജോൺസ് എൽ.പി സ്‌കൂളിൽ ടി.വി വിതരണം, മാസ്‌ക്ക്, സാനിറ്റൈയ്‌സർ എന്നിവയുടെ വിതരണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർഷക യൂണിയൻ നിയോജകമണ്ഡലം പ്രസിഡന്റ് അപ്പച്ചൻ നെടുമ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കെ.പി. ജോസഫ്, ബൈജു പുതിയിടത്തു ചാലിൽ, കെ. ഭാസ്‌ക്കരൻ നായർ, സ്‌കൂൾ ഹെഡ്മിസ്ട്രസ് റോസിലി പോൾ, പഞ്ചായത്തംഗം സോണി ജോണി, ബേബി ജോസഫ് കപ്പലുമാക്കൽ, മോൻസ് കുമ്പളന്താനം, ജയ്‌സൺ കരിങ്ങോഴയ്ക്കൽ, ബേബി തട്ടാറ, ഷാജി പുതിയിടത്തു ചാലിൽ, അലക്‌സി തെങ്ങുംപിള്ളിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.