joseph-jose

കോട്ടയം: നിയമസഭയിൽ 24ന് നടക്കുന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലും , സർക്കാരിനെതിരായ യു.ഡി.എഫിന്റെ അവിശ്വാസപ്രമേയ ചർച്ചയിലും വോട്ടെടുപ്പിലും നിന്ന് വിട്ടു നിൽക്കണമെന്ന വിപ്പ് കേരളകോൺഗ്രസ് (എം) പി.ജെ.ജോസഫ് വിഭാഗത്തിലെ മൂന്ന് എം.എൽഎമാർക്ക് ജോസ് വിഭാഗം ചീഫ് വിപ്പ് റോഷി അഗസ്റ്റിൻ നൽകി.

രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലും അവിശ്വാസപ്രമേയ ചർച്ചയിലും യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യണമെന്നും വിട്ടു നിൽക്കുന്നത് കൂറുമാറ്റനിരോധന നിയമപ്രകാരം കുറ്റമാണെന്നും കാട്ടി ജോസ് വിഭാഗത്തിലെ രണ്ട് എം.എൽഎമാർക്ക് മോൻസ് ജോസഫും വിപ്പു നൽകിയതോടെ സ്പീക്കറുടെ തീരുമാനമാകും നിർണായകമാവും.

നിയമസഭാ രേഖകളിൽ റോഷി അഗസ്റ്റിനാണ് കേരളാ കോൺഗ്രസ് വിപ്പ്. വോട്ടെടുപ്പിൽ നിന്ന് വിട്ട് നിൽക്കാനുള്ള തീരുമാനത്തിനെതിരായി പ്രവർത്തിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജോസ് വിഭാഗത്തിലെ ഡോ.എൻ.ജയരാജ് എം.എൽ.എ.അറിയിച്ചു .

കെ.എം.മാണി ജീവിച്ചിരുന്ന കാലത്ത് ആറ് എം.എൽഎമാർ ചേർന്ന് നിയമസഭാ വിപ്പായി റോഷി അഗസ്റ്റിനെ തിരഞ്ഞെടുത്തിരുന്നു .മാണിയുടെ മരണത്തോടെ മൂന്ന് എം.എൽ.എമാർ ജോസഫ് പക്ഷത്തായി. അവർ യോഗം ചേർന്ന് മോൻസ് ജോസഫിനെ വിപ്പായി തിരഞ്ഞെടുത്തു. ഇതിനെതിരെ റോഷി അഗസ്റ്റിൻ സ്പീക്കർക്ക് നൽകിയ പരാതി നിലനിൽക്കുകയാണ്.

ഇരുവിഭാഗവും അധികാരതർക്കം പരിഹരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും ചിഹ്നം .ചെയർമാൻ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമായിട്ടില്ല. .ഇരു പക്ഷം വിപ്പ് പുറപ്പെടുവിച്ചതോടെ വിപ്പ് അധികാരവും കോടതി കയറിയേക്കും.

യു.​ഡി.​എ​ഫ് ​വി​പ്പ് ​ജോ​സ് ​വി​ഭാ​ഗ​ത്തി​നും

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ഭാ​സ​മ്മേ​ള​ന​ത്തി​ലും​ ​രാ​ജ്യ​സ​ഭാ​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ലും​ ​യു.​ഡി.​എ​ഫി​ന് ​അ​നു​കൂ​ല​മാ​യി​ ​വോ​ട്ട് ​ചെ​യ്യാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ച് ​മു​ന്ന​ണി​യി​ലെ​ ​മു​ഴു​വ​ൻ​ ​അം​ഗ​ങ്ങ​ൾ​ക്കും​ ​യു.​ഡി.​എ​ഫ് ​നി​യ​മ​സ​ഭാ​ക​ക്ഷി​ ​ചീ​ഫ് ​വി​പ്പ് ​സ​ണ്ണി​ ​ജോ​സ​ഫ് ​വി​പ്പ് ​ന​ൽ​കി.​ ​
കേ​ര​ള​ ​കോ​ൺ​ഗ്ര​സ്-​ ​ജോ​സ് ​കെ.​മാ​ണി​ ​വി​ഭാ​ഗം​ ​അം​ഗ​ങ്ങ​ളാ​യ​ ​റോ​ഷി​ ​അ​ഗ​സ്റ്റി​നും​ ​പ്രൊ​ഫ.​എ​ൻ.​ ​ജ​യ​രാ​ജി​നും​ ​വി​പ്പ് ​ബാ​ധ​ക​മാ​ണ്.​ ​ജോ​സ് ​കെ.​മാ​ണി​ ​വി​ഭാ​ഗ​ത്തെ​ ​മു​ന്ന​ണി​ ​യോ​ഗ​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ​ ​നി​ന്ന് ​മാ​ത്ര​മേ​ ​വി​ല​ക്കി​യി​ട്ടു​ള്ളൂ​ ​എ​ന്നും​ ​യു.​ഡി.​എ​ഫി​ൽ​ ​നി​ന്ന് ​പു​റ​ത്താ​ക്കി​യി​ട്ടി​ല്ലെ​ന്നും​ ​നേ​തൃ​ത്വം​ ​നേ​ര​ത്തേ​ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.​