വൈക്കം : വൈക്കം നഗരസഭ 18-ാം വാർഡിലെ പെരുഞ്ചില തോട് നവീകരിക്കാൻ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽപ്പെടുത്തി 59 ലക്ഷം രൂപ അനുവദിച്ചു. മുഖ്യമന്ത്രിക്ക് വാർഡ് കൗൺസിലർ എം.ടി.അനിൽകുമാർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. സി.കെ.ആശ എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നും 6 ലക്ഷം രൂപ കൂടി പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്. വൈക്കം മുനിസിപ്പൽ പ്രദേശത്തെ ഏറെ പഴക്കമുള്ള പെരുംഞ്ചില തോടിന്റെ നിലവിലെ അവസ്ഥ പരിതാപകരമാണ്. ബാർ ഹോട്ടലിൽ നിന്നുള്ള മാലിന്യവും തോടിന്റെ മധ്യഭാഗത്തുനിന്നുള്ള മണ്ണെടുപ്പും മൂലം നീരൊഴുക്കില്ലാതെ മലിനജലം കെട്ടിക്കിടക്കുകയാണ്.കുളിക്കാനും വസ്ത്രങ്ങൾ അലക്കാനും മുമ്പ് പ്രദേശവാസികൾ ഈ തോടിനെയാണ് ആശ്രയിച്ചിരുന്നത്. വള്ളങ്ങളും തോട്ടിലൂടെ സഞ്ചരിച്ചിരുന്നു. ഇപ്പോൾ പലയടുത്തായി രൂപപ്പെട്ട മണൽത്തിട്ടയിൽ കാട്ടുചേനയും മറ്റു പാഴ്ചെടികളും പായലും നിറഞ്ഞ അവസ്ഥയാണ്. നവീകരണം പൂർത്തിയാകുന്നതോടെ തോട് പൂർവസ്ഥിതിയിലാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

പദ്ധതിയുടെ ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണ്. സെപ്തംബർ ആദ്യവാരത്തിൽ നിർമ്മാണ ഉദ്ഘാടനം നടക്കും.

എം. ടി. അനിൽകുമാർ (മുനിസിപ്പൽ കൗൺസിലർ)