ചങ്ങനാശേരി: പായിപ്പാട് മത്സ്യമാർക്കറ്റ് ഇന്നലെ പുലർച്ചെ മുതൽ കൊവിഡ് നിബന്ധനക്കൾക്ക് വിധേയമായി തുറന്നു. ഹോൾസെയിൽ വിൽപനമാത്രമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ഒരുമാസക്കാലമായി മാർക്കറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. കൊല്ലം,പൊന്നാനി,താനൂർ,പെരുമാതുറ തുടങ്ങിയ സ്ഥലങ്ങിൽ നിന്നുള്ള മത്സ്യമാണ് ഇവിടെ എത്തുന്നത്.