fireforce
കട്ടപ്പന കൊച്ചുതോവാളയില്‍ മരത്തില്‍ കുടുങ്ങിയ യുവാവിനെ അഗ്നിശമന സേനാംഗങ്ങള്‍.

കട്ടപ്പന: കൊച്ചുതോവാളയിൽ മരത്തിനുമുകളിൽ കുടുങ്ങിയ യുവാവിനെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി. മുളയാനിക്കൽ അനീഷാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അര മണിക്കൂറോളം മരത്തിനുമുകളിൽ കുടുങ്ങിയത്. ഇന്നലെ രാവിലെ അയൽവാസിയുടെ പുരയിടത്തിലെ മരത്തിന്റെ ശിഖിരങ്ങൾ മുറിക്കുന്നതിനിടെയാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.. ഇതോടെ മരത്തിൽ നിന്നു താഴെയിറങ്ങാൻ കഴിയാതെയായി. തുടർന്ന് ഒപ്പമുണ്ടായിരുന്നവർ കട്ടപ്പന അഗ്‌നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. റെസ്‌ക്യു റോപ്പ് ഉപയോഗിച്ച് സേനാംഗങ്ങൾ അനീഷിനെ സുരക്ഷിതനായി താഴെയെത്തിച്ചു. ബോധരഹിതനായ യുവാവിനെ ഉടൻതന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.