ചിറക്കടവ്: മഹാദേവക്ഷേത്രത്തിൽ ഇന്ന് രാവിലെ വിനായകചതുർത്ഥി ആഘോഷഭാഗമായി അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തും. മേൽശാന്തി വിനോദ് നമ്പൂതിരി കാർമ്മികത്വം വഹിക്കും.

പൊൻകുന്നം: പുതിയകാവ് ദേവിക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷ ഭാഗമായി ഇന്ന് രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമം നടത്തും.

എലിക്കുളം: ഭഗവതിക്ഷേത്രത്തിൽ വിനായകചതുർത്ഥി ആഘോഷഭാഗമായി ഇന്ന് രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമം നടത്തും. തന്ത്രി കടിയക്കോൽ ശ്രീകാന്ത് നമ്പൂതിരി, മേൽശാന്തി പയ്യന്നൂർ വിഷ്ണു നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും.