കോട്ടയം: ജില്ലയില്‍ പുതിയതായി ലഭിച്ച 1968 കൊവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 136 എണ്ണം പോസിറ്റീവായി. 128 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഇതില്‍ നാലു പേര്‍ മറ്റു ജില്ലകളില്‍നിന്നുള്ളവരാണ്. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയ നാലു പേര്‍ വീതം കൊവിഡ് ബാധിതരായി. സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് വിജയപുരം ഗ്രാമപഞ്ചായത്തിലാണ്. ഇവിടെ 19 പേര്‍ക്ക് രോഗം ബാധിച്ചു.
കോട്ടയം മുനിസിപ്പാലിറ്റി-16, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി-8, അകലക്കുന്നം, തിരുവാര്‍പ്പ്, കിടങ്ങൂര്‍, പാമ്പാടി പഞ്ചായത്തുകള്‍-5 വീതം, ആര്‍പ്പൂക്കര, കൂരോപ്പട, മീനടം, കുമരകം, വാഴപ്പള്ളി പഞ്ചായത്തുകള്‍ -4 വീതം എന്നിവയാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍.
92 പേര്‍ രോഗമുക്തരായി. നിലവില്‍ 977 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 2705 പേര്‍ക്ക് രോഗം ബാധിച്ചു. 1725 പേര്‍ രോഗമുക്തരായി. ആകെ 11004 പേര്‍ ജില്ലയില്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.