കട്ടപ്പന: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച ടാക്‌സി ഡ്രൈവർ മരിച്ചു. കട്ടപ്പന സുവർണഗിരി കുന്നുംപുറത്ത് ബാബു(57) വാണ് മരിച്ചത്. ശരീരത്തിൽ നിക്കോട്ടിന്റെ അളവ് കൂടിയതിനെ തുടർന്ന് ജൂലായ് 19നാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇടതുകാലിൽ പഴുപ്പ് ബാധിച്ച് അണുബാധയായതോടെ രണ്ട് ഘട്ടങ്ങളിലായി കാൽ മുറിച്ചുമാറ്റി. ഇതിനിടെ രോഗലക്ഷണങ്ങളെ തുടർന്ന് നടത്തിയ സ്രവ പരിശോധനയിൽ കഴിഞ്ഞ 18ന് ബാബുവിന് കൊവിഡ് സ്ഥിരീകരിച്ചു. ഐസൊലോഷൻ വാർഡിൽ ചികിത്സയിലിരിക്കെയാണ് വ്യാഴാഴ്ച രാത്രി മരണം സംഭവിച്ചത്. ബാബു ചികിത്സയിലിരുന്ന 14ാം വാർഡിലെ ഒരാൾക്കും കോവിഡ് ബാധിച്ചിരുന്നു. ഇയാളിലൂടെ രോഗം പകർന്നതാകാമെന്നാണ് കരുതുന്നത്.
സംസ്‌ക്കാരം നടത്തി. ലളിതയാണ് ഭാര്യ. മക്കൾ: അനു, ശരത്. മരുമകൻ സൂരജ്.