
എം.ജി. സർവകലാശാല
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.പി.എഡ്.(റഗുലർ 2018 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്തംബർ നാലു വരെ അപേക്ഷിക്കാം.
യു.ജി.സി നെറ്റ്
എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ മാനവിക വിഷയങ്ങളിൽ യു.ജി.സി നെറ്റ്/ജെ.ആർ.എഫ്. പരീക്ഷ എഴുതുന്നവർക്കായി ജനറൽ പേപ്പറിന് ഓൺലൈൻ മാതൃക പരീക്ഷകൾ നടത്തുന്നു. താൽപര്യമുള്ളവർ സെപ്തംബർ ഒമ്പതിനകം 0481 2731025 എന്ന നമ്പരിൽ ബന്ധപ്പെടുക.
കാലിക്കറ്റ് സർവകലാശാല
പരീക്ഷാഫലം
കാലിക്കറ്റ് സർവകലാശാല 2020 മാർച്ചിൽ നടത്തിയ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി രണ്ടാം വർഷ പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർ മൂല്യനിർണയത്തിന് ആഗസ്റ്റ് 24 മുതൽ സെപ്തംബർ മൂന്ന് വരെ അപേക്ഷിക്കാം.