കട്ടപ്പന: ഉപ്പുതറയിൽ വൃദ്ധയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ചപ്പാത്ത് ശാന്തിപ്പാലം പൊൻവയലിൽ പരേതനായ ജോർജിന്റെ ഭാര്യ തങ്കമ്മ (88) യാണ് മരിച്ചത്. ഇന്നലെ പുലർച്ചെയാണ് വീട്ടുമുറ്റത്ത് മൃതദേഹം കണ്ടത്. സമീപത്തുനിന്നു പെട്രോൾ നിറച്ച കന്നാസും ലൈറ്ററും ടോർച്ചും കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇയളമകൻ ബാബുവിന്റെ ഒപ്പമാണ് തങ്കമ്മ താമസിച്ചിരുന്നത്. പുലർച്ചെ അഞ്ചോടെ തങ്കമ്മയുടെ മുറിയുടെയും അടുക്കളുടെയും വാതിൽ തുറന്നുകിടക്കുന്നത് മരുമകൾ ലൈസാമ്മയുടെ ശ്രദ്ധയിൽപെട്ടിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് വീട്ടുമുറ്റത്ത് മൃതദേഹം കണ്ടത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയിലെത്തിച്ച് കോവിഡ് പരിശോധനയ്ക്കായിസ്രവം ശേഖരിച്ചു. തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഉപ്പുതറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മറ്റു മക്കൾ: ലൈല, എൽസി, ജയിംസ്, ഷേർളി, ജെസി. മരുമക്കൾ: ജോർജ്, മോളി, കുഞ്ഞ്, ജോസ്, പരേതനായ ചെറിയാൻ.