തൃക്കൊടിത്താനം : വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസിൽ ഹിയറിങ്ങിന് എത്തുന്നവർ വിവിധ നിർദേശങ്ങൾ പാലിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. അനുവദിക്കപ്പെട്ട സമയത്ത് മാത്രം എത്തി ആൾക്കൂട്ടം ഒഴിവാക്കണം. മാസ്‌ക് ധരിക്കുകയും സാനിറ്റസർ ഉപയോഗിക്കുകയും ചെയ്യണം. പനി,ചുമ തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവർ, നിരീക്ഷണത്തിൽ കഴിയുന്നവർ എന്നിവർ ഹിയറിങ്ങിൽ പങ്കെടുക്കരുത്. കേന്ദ്ര തിരഞ്ഞടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടികയിൽ പേര് ചേർത്തവർ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ വോട്ട് ചേർത്ത തിരിച്ചറിയൽ കാർഡ് ഹാജരാക്കിയാൽ മറ്റ് രേഖകൾ കൂടാതെ ഹിയറിങ് നടപടികൾ ലഘുകരിക്കാൻ സാധിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.